Blogspot - poemsofkeezhillam.blogspot.com - സുരേഷ് കീഴില്ലത്തിന്‍റെ കവിതകള്‍

Latest News:

നിള 3 Oct 2012 | 08:11 pm

അലഞ്ഞലഞ്ഞു അരയാല്‍ വേര് നദി തേടുന്നു.. കണ്ണീരു വറ്റിയ ഒരു മുതലയുടെ തുറിച്ച കണ്ണിലേക്ക് അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു അതെ ഇത് കവിത വറ്റിയ എന്‍റെ മനസ്സ് 1993

കവി 23 Sep 2012 | 07:56 pm

കവി നിയോഗത്തിന്റെ ദുരന്തഭാരം പേറുന്നവന്‍ എന്നെന്നും പേറ്റുനോവുള്ളവന്‍ ചുറ്റും കണ്ണും കാതും തുറന്ന്‌ വെയിലും മഴയും കൊള്ളുന്നവന്‍ അറം പറ്റാത്തവന്‍ സ്വയം ഹരിയ്‌ക്കുന്നവന്‍ പിന്നെയും അണയാതെ നില...

അമാവാസി 27 Jul 2012 | 09:00 am

എണ്റ്റെ പ്രണയം അവളോട്‌ മന്ത്രിയ്ക്കുന്നു. 'നമുക്ക്‌ ഈ നിറനിലാവില്‍ലയിച്ച്‌ ഒന്നുചേരാം..... ' 'വികാരത്തളളിച്ചയില്‍ നീ അമിതഭാവന ചെയ്യുന്നു.' ചുണ്ടുവക്രിച്ചുകൊണ്ടവള്‍ തുടര്‍ന്നു. 'ഇന്ന്‌ അമ...

കാത്തിരുപ്പ്‌ 22 Jul 2012 | 12:32 pm

ഗുഹാമുഖത്തോളം നീണ്ട ഇരുള്‌ ചത്തുനിവര്‍ന്നു കിടന്നു. വരുന്നത്‌ ചോരയോ, പാലോ? ഇരുട്ട്‌ മാത്രം ഒഴുകി കട്ടകുത്തി. കിഷ്കിന്ധയില്‍ അരാജകത്വം. താരയ്ക്ക്‌ വ്യഭിചാരം. അംഗദന്‌സഹജചാപല്യങ്ങളും... ...

കവിയുടെ കണ്ണ്‍ 2 Feb 2012 | 07:55 pm

കവിയുടെ കണ്ണ്‍ കുലീനയാം കന്യകയേക്കൂടി വിവസ്ത്രയാക്കുന്ന അസന്മാര്‍ഗി. വേശ്യയുടെ മദാലസതയില്‍ക്കൂടി മാതൃത്വം തിരിച്ചറിയുന്ന സൂചിമുന. 1993

കാമുകന്‍റെ സ്ഥാനം 17 Jan 2012 | 06:28 am

ചങ്ങലക്കണ്ണികളില്ലാത്ത, തടവറച്ചുമരുകളോ കാവലാളുകളോ ഇല്ലാത്ത, എന്തിനധികം ദിക്കുകള്‍ പോലും അതിരുകളായില്ലാത്ത ഭ്രാന്തിന്‍റെ കടുംനിറങ്ങള്‍ക്കിടയിലത്രേ കാമുകന്‍റെ സ്ഥാനം. 1996 മെയ്‌

മാതൃചിന്തകള്‍ 27 Nov 2011 | 04:44 pm

 ഒന്ന്‍. എന്‍റെ അമ്മയ്ക്ക്‌ ഉണ്ടായിരുന്നത്‌ രണ്ട്‌ കര്‍ക്കിടക കണ്ണുകളായിരുന്നു. പെയ്തൊഴിയാത്ത ആ കണ്ണുകളില്‍ നിന്നും തൊണ്ടവരണ്ട ബലികാക്കയെപ്പോലെ ഒരു നോട്ടം എനിയ്ക്ക്‌ പിന്നില്‍ എപ്പോഴുമുണ്ടായ.....

കര്‍മ്മഫലം 24 Oct 2011 | 06:56 am

അജ്ഞന്‍റെ  മര്‍ദ്ദനവും ജ്ഞാനിയുടെ സഹനവും തമ്മില്‍ തീരാപ്പോര്‌ ജ്ഞാനിയ്ക്ക്‌ നിത്യശാന്തി അജ്ഞനോ ഭാരിച്ച വാഴ്ചയും 1996

കറണ്റ്റ്‌ അഫയേഴ്സ്‌ 4 Apr 2010 | 03:06 am

കറണ്റ്റില്ലാക്കാലം ലെയിനടിയില്‍ തോറ്റ്‌ കവി യൌവ്വനം തൂങ്ങി മരിച്ചു. കറണ്റ്റ്‌ വന്നപ്പോഴോ ലെയിന്‍ കമ്പിയില്‍ തൂങ്ങി കാക്കകള്‍ മാത്രം കാരണമില്ലാതെ ചത്തു. 2004

വേനല്‍ 13 Feb 2010 | 05:34 pm

വയസ്സ്‌ പതിന്നാല്‌ വെളുത്തനിറം നാലടി രണ്ടിഞ്ച്‌ ഇംഗ്ളീഷും മലയാളവും. സൂര്യന്‍ തിളയ്ക്കുന്ന ആകാശത്തിലേയ്ക്ക്‌ ഇലയില്ലാതെ ഉയര്‍ന്നുപോകുന്ന മരം ആര്‍ത്തലച്ച്‌ ചോദിയ്ക്കുന്നു ഇവരൊക്കെ പോകുന്നത്‌ എവിട...

Recently parsed news:

Recent searches: